ഷൊർണൂർ: കേരളീയ കലകളുടെയും സംസ്കാരത്തിെൻറയും പ്രധാന വിളനിലം നിളയാണെന്ന് കലാ നിരൂപകൻ വിജയകുമാർ മേനോൻ. പുഴ വറ്റുമ്പോൾ സംസ്കാരം നശിക്കും. അതോടൊപ്പം നാടും നശിക്കും. നിറഞ്ഞൊഴുകുന്ന നിളയെ സാക്ഷിയാക്കി നിളാതീരത്ത് നടന്ന ചിത്രകല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ മൈൻഡ് സ്കേപ്പ് സൊസൈറ്റി സംഘടിപ്പിച്ച ക്യാമ്പിൽ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ചിത്രകാരി എൻ.ബി. ലതാദേവി നിളക്ക് സമർപ്പണമായി 'പ്രതീക്ഷ' മാനദണ്ഡമാക്കി ചിത്രം വരച്ചു. ബാഹുലേയൻ, ജോൺ, സുമ സജി, ബെന്നി പോൾ, മെജോ, പ്രീത, സിഗ്മ, ഷറഫ് തുടങ്ങിയ ചിത്രകാരൻമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.