'ജില്ലയോടുള്ള അവഗണന ലീഗി​െൻറ പരാജയം'

മലപ്പുറം: ജില്ല നേരിടുന്ന അവഗണനയുടെ പൂർണ ഉത്തരവാദിത്തം മുസ്ലിം ലീഗിനാണെന്നും അത് മറച്ചുവെക്കാനായി നടത്തുന്ന സമരങ്ങൾ പ്രഹസനമാണെന്നും എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ്. തിരൂർ റെയിൽേവ സ്റ്റേഷൻ, കരിപ്പൂർ വിമാനത്താവളം എന്നിവയിൽ പ്രതിസ്ഥാനത്ത് കേന്ദ്രസർക്കാറാണെങ്കിൽ മതിയായ പ്ലസ് ടു സീറ്റുകളനുവദിക്കാതെ ജില്ലയെ അവഗണിക്കുന്നത് സംസ്ഥാന സർക്കാറാണ്. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പും റെയിൽവേ വകുപ്പും കൈകാര്യം ചെയ്യുന്ന സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. പ്രസിഡൻറ് സി.പി.എ. ലത്തീഫ്, എ.കെ. അബ്ദുൽ മജീദ്, സാദിഖ് നടുത്തൊടി, എം.പി. മുസ്തഫ, അഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.