മലപ്പുറം: സമൂഹമാധ്യമങ്ങളിൽ വൈറലായ 'മിണ്ടരുത്' എന്ന ബൈറ്റ് മൂവിക്കുശേഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ ജില്ല പൊലീസ് 'സേഫ്റ്റി പിൻ' എന്ന ഹ്രസ്വചിത്രം തയാറാക്കുന്നു. എ.ടി.എം പിൻ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുപറയുന്നതിനെതിരെ പൊതുജനങ്ങളെ േബാധവത്കരിക്കുന്ന 'മിണ്ടരുത്' എന്ന ബൈറ്റ് മൂവി സംസ്ഥാനതലത്തിൽതന്നെ വൻ പ്രതികരണം സൃഷ്ടിച്ചിരുന്നു. ഇതിൽനിന്ന് പ്രചോദനമുൾകൊണ്ടാണ് ജില്ല െപാലീസ് സൂപ്രണ്ട്് പ്രതീഷ് കുമാറിെൻറ നിർദേശപ്രകാരം പത്തു മിനിറ്റ് ദൈർഘ്യമുള്ള പുതിയ ഹ്രസ്വചിത്രം ഒരുക്കുന്നത്. ഇതിെൻറ ഷൂട്ടിങ് 24ന് മലപ്പുറം ഗവ. കോളജിൽ നടക്കും. സ്ത്രീകൾക്കുനേരെ പൊതുസ്ഥലങ്ങളിലും വീടുകളിലും മറ്റുമുള്ള പീഡനങ്ങൾക്കെതിരെ തിരിച്ചറിവ് നൽകുകയാണ് ലക്ഷ്യം. ബസ്സ്റ്റോപ്പിലും ബസിലും എ.ടി.എം കൗണ്ടറുകളിലും സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, മാല പിടിച്ചുപറിക്കൽ, ഗാർഹിക പീഡനങ്ങൾ തുടങ്ങിയവക്കെതിരെ ജാഗരൂകരാകാൻ 'സേഫ്റ്റി പിൻ' സ്ത്രീകൾക്ക് പിന്തുണ നൽകുന്നു. മലപ്പുറം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഫിലിപ്പ് മമ്പാടാണ് കഥയും തിരക്കഥയും. സംവിധാനം സുരേഷ് ഇരിങ്ങല്ലൂർ. പൊലീസ് ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് ചിത്രത്തിെൻറ അണിയറയിൽ. കുട്ടികളടക്കം 12 പേർ അഭിനയിക്കുന്നു. സ്റ്റേറ്റ് വുമൻസ് ഡിഫൻസ് െട്രയ്നിങ് (ഡബ്ല്യൂ.ഡി.ടി.പി), തിരൂർ റിതം മീഡിയ സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 'സേഫ്റ്റി പിൻ' തയാറാക്കുന്നത്. നിർഭയ പദ്ധതിയുടെ ബോധവത്കരണത്തിനും കുടുംബശ്രീ അയൽകൂട്ടങ്ങളിലും സ്കൂളുകളിലും ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. രണ്ട് മിനിറ്റ് 16 സെക്കൻഡായി ചുരുക്കിയ മൂവി യൂട്യൂബിലും മൊണ്ടാഷ് വാട്ട്സ്ആപ്പിലും നൽകും. 'മിണ്ടരുത്' എന്ന ബൈറ്റ് മൂവിയുടെ അണിയറ പ്രവർത്തകരെ ഡി.ജി.പി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.