മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളെ എതിർകക്ഷികളാക്കി ഹൈകോടതിയിൽ വരുന്ന കേസുകളിൽ സമൻസ് ലഭിച്ച ശേഷവും ഹാജരാകാതിരുന്നാൽ വകുപ്പ് തല നടപടിയെടുക്കുമെന്ന് സർക്കാർ. പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളും നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച് ഹൈകോടതിയിൽ റിട്ട് ഹരജി വരുമ്പോൾ എതിർവാദത്തിനായി പ്രസ്തുത സ്ഥാപനങ്ങൾ സ്റ്റാൻഡിങ് കൗൺസിലിനെ ചുമതലപ്പെടുത്തുകയോ അഭിഭാഷകൻ മുഖേന വാദം ഉന്നയിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് നേരത്തെ ഒാർമിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പല പഞ്ചായത്തുകളും നഗരസഭകളും അനാസ്ഥ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇതിനുത്തരവാദികളെന്നാണ് സർക്കാർ വിലയിരുത്തൽ. സമൻസ് നൽകിയിട്ടും ഹാജരാകാത്ത തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കെതിരെ വകുപ്പുതലത്തിൽ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകിയത്. കെട്ടിടനിർമാണ അനുമതി, ലൈസൻസുകൾ എന്നിവ സംബന്ധിച്ച് നഗരസഭകളെ എതിർകക്ഷികളാക്കി കേസുകളേറെയാണ്. ഇത്തരം കേസുകൾ സംബന്ധിച്ച് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നഗരസഭ ഫയലിലും സൂക്ഷിക്കണം. ഇക്കാര്യത്തിലും വീഴ്ചയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.