കരിപ്പൂർ: തടസ്സങ്ങൾക്ക്​ പിന്നിൽ മുതലാളിമാർ -ഐ.എൻ.എൽ

മലപ്പുറം: റൺവേ നവീകരണത്തി​െൻറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് പിന്നിൽ ചരട് വലിക്കുന്നത് സംസ്ഥാനത്തെ മറ്റു പൊതുമേഖലേതര വിമാനത്താവള കമ്പനിയിൽ പണമിറക്കിയ മുതലാളിമാരും അവരുടെ ചട്ടുകമായി പ്രവർത്തിക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണെന്ന് ഐ.എൻ.എൽ ജില്ല പ്രവർത്തക സമിതി. ഓരോ മലബാറുകാരനും ഈ ഗൂഢാലോചനക്കെതിരെ ജാഗ്രതപ്പെടണം. പ്ലസ്ടു, ഡിഗ്രി പഠനം വഴിമുട്ടിയ കാൽലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാൻ ജില്ലക്കായി അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സമദ് തയ്യിൽ ആധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ, ഒ.കെ. തങ്ങൾ, സി.പി അൻവർ സാദത്ത്, സാധു റസാഖ്, ഒ.എം.എ. ജബ്ബാർ ഹാജി, കെ.പി. അബ്ദുഹാജി, കെ. മൊയ്തീൻകുട്ടി ഹാജി, കെ. സലീം ഹാജി, സി.പി. അബ്ദുൽ വഹാബ്, പ്രഫ. കെ.കെ. മുഹമ്മദ്, കെ. അലവിക്കുട്ടി, ഖാലിദ് മഞ്ചേരി, ഷംസു കല്ലിങ്ങൽ, പി.പി. മുഹമ്മദലി, സാലിഹ് മേടപ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.