Sir, Pls see the attached PR. PRO -------------------------------------------------------------------------------------------------------- പി.ജി ഒന്നാം അലോട്ട്‌മെന്റ്: 13-ന് മൂന്ന് മണി വരെ പ്രവേശനം നേടാം ജൂലൈ 12-ന് ചില ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതിനാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനം ഒന്നാമത്തെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മാന്‍ഡേറ്ററി ഫീസ് അടച്ച് ജൂലൈ 13-ന് മൂന്ന് മണിവരെ അതത് കോളേജുകളില്‍ പ്രവേശനം എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് താത്ക്കാലിക/സ്ഥിര പ്രവേശനം എടുക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് പുറത്താവുകയും ചെയ്യും. പി.ആര്‍ 1592/2018 പ്രവേശന പരീക്ഷ മുഖേനയുള്ള പി.ജി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി, എം.എസ്.സി സൈക്കോളജി, എം.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.cuonline.ac.in. ചലാന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിച്ച അലോട്ട്‌മെന്റ് കാണാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് താല്‍ക്കാലിക അലോട്ട്‌മെന്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 16-ന് മൂന്ന് മണിക്കകം കോളേജില്‍ അഡ്മിഷന്‍ നേടണം. മാന്‍ഡേറ്ററി ഫീസ് എസ്.സി/എസ്.ടി 105 രൂപ, മറ്റുള്ളവര്‍ 450 രൂപ. പി.ആര്‍ 1593/2018 ഐ.ഇ.ടിയില്‍ അലോട്ട്‌മെന്റ് ലഭിച്ചവരുടെ ശ്രദ്ധക്ക് കേരള എന്‍ട്രന്‍സ് പരീക്ഷാ അലോട്ട്‌മെന്റ് പ്രകാരം 2018-19 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനയീറിംഗ് കോളേജിലേക്ക് (സി.യു.ഐ.ഇ.ടി) അലോട്ട്‌മെന്റ് ലഭിച്ചവര്‍ കോളേജില്‍ അടക്കേണ്ട ഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി ജൂലൈ 13-ന് എടുക്കണം. വിവരങ്ങള്‍ www.cuiet.info വെബ്‌സൈറ്റില്‍. പി.ആര്‍ 1594/2018 എം.എസ്.സി മൈക്രോബയോളജിക്ക് ബി.പി.എല്‍ സീറ്റ് ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി മൈക്രോബയോളജിക്ക് മുന്നാക്ക വിഭാഗത്തിലെ ബി.പി.എല്‍ സംവരണ വിഭാഗത്തില്‍ ഒരൊഴിവുണ്ട്. പ്രവേശന പരീക്ഷ എഴുതിയ ഈ വിഭാഗക്കാര്‍ ജൂലൈ 16-ന് 11 മണിക്ക് എല്ലാ രേഖകളും സഹിതം പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍ 1595/2018 എം.എ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പിലെ എം.എ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പ്രവേശന രണ്ടാംഘട്ട അഭിമുഖം ജൂലൈ 16-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. റാങ്ക് 22 മുതല്‍ 107 വരെയുള്ളവര്‍ എല്ലാ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍: 0494 2407250. പി.ആര്‍ 1596/2018 പി.ജി പ്രാക്ടിക്കല്‍/വൈവാ കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) ജൂലൈ 2018 പരീക്ഷയുടെ ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവാ വോസിയും ജൂലൈ 17 മുതല്‍ അതത് കോളേജുകളില്‍ നടക്കും. എം.എസ്.സി ഫിസിക്‌സ്, ബോട്ടണി നാലാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകളും, നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എസ്.ഡബ്ല്യൂ വൈവയും, കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കലും ജൂലൈ 16 മുതലും, സുവോളജി പ്രാക്ടിക്കല്‍ ജൂലൈ 17 മുതലും എം.എസ്.സി കെമിസ്ട്രി പ്രാക്ടിക്കല്‍ ജൂലൈ 18 മുതലും വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 1597/2018 പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.ബി.ഇ/എം.സി.ജെ/എം.ടി.എച്ച്.എം/എം.ടി.ടി.എം/എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും. പി.ആര്‍ 1598/2018 കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പരീക്ഷ ജൂലൈ 20-ന് ആരംഭിക്കും. പി.ആര്‍ 1599/2018 പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍.എല്‍.എം നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 26 വരെ അപേക്ഷിക്കാം. പി.ആര്‍ 1600/2018 കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2017 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം. പി.ആര്‍ 1601/2018 കാലിക്കറ്റ് സര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 26 വരെ അപേക്ഷിക്കാം. പി.ആര്‍ 1602/2018 പി.ജി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ (സി.സി.എസ്.എസ്) രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (2011-12 പ്രവേശനം) എം.എസ്.സി മാത്തമാറ്റിക്‌സ്/എം.കോം (2008-2012 പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് ജൂലൈ 23 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ദി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ജൂലൈ 26-നകം ലഭിക്കണം. ഫീസ് സംബന്ധമായ വിവരങ്ങള്‍ക്കും മറ്റും വെബ്‌സൈറ്റ് പരിശോധിക്കുക. പി.ആര്‍ 1603/2018 വിദൂരവിദ്യാഭ്യാസം ഐ.ഡി കാര്‍ഡ് ഡ്യൂപ്ലിക്കേറ്റായി ലഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ഐ.ഡി കാര്‍ഡ് ലഭിക്കാന്‍ 105 രൂപ ഇ-ചലാന്‍ വഴി അടച്ച് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക്: 0494 2400288, 2407356. പി.ആര്‍ 1604/2018 അദീബെ ഫാസില്‍ പുനര്‍മൂല്യനിര്‍ണയ ഫലം കാലിക്കറ്റ് സര്‍വകലാശാല അദീബെ ഫാസില്‍ പ്രിലിമിനറി, ഫൈനല്‍ ഏപ്രില്‍ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. പി.ആര്‍ 1605/2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.