മലമ്പുഴയിലെ വന്യമൃഗ ആക്രമണം: 23ന് യോഗം

തിരുവനന്തപുരം: മലമ്പുഴ മണ്ഡലത്തിൽ വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണം സംബന്ധിച്ച് മന്ത്രി കെ. രാജുവി​െൻറ സാന്നിധ്യത്തിൽ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. കവടിയാർ ഹൗസിലാണ് യോഗം. മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ്. അച്യുതാനന്ദ​െൻറ ആവശ്യപ്രകാരമാണ് യോഗം. പാലക്കാട് കലക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ, പ്രശ്നപരിഹാര പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.