ഏകോപനസമിതി ജില്ലയിൽ വീണ്ടും പിളർപ്പിലേക്ക്; ബാബുകോട്ടയിലിൻറെ നേതൃത്വത്തിലുള്ള കൗൺസിൽ യോഗം ഇന്ന് യോഗം നടത്താൻ അനുവദിക്കില്ലന്ന് സംസ്ഥാന പ്രസിഡണ്ടിൻറെ നിർദ്ദേശം : കേരളവ്യാപാരി വ്യവസായി ഏകോപനസമതി ജില്ലയിൽ വീണ്ടുംപിളർപ്പിലേക്ക് . നിലവിലെ ജില്ലപ്രസിഡണ്ട് ബാബുകോട്ടയിലിനെതിരെ സംസ്ഥാനനേതൃത്വത്തിൻറെ ചിലചരടുവലികളാണ് പ്രശ്നം. നിലവിലെ ജില്ലപ്രസിഡണ്ട് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത യോഗത്തിന് സംസ്ഥാന പ്രസിഡണ്ട് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. യോഗം നടത്തിയാൽ ഒരുപക്ഷേ നിലവിലെ കമ്മിറ്റിയെ പിരിച്ചുവിടാൻ സാധ്യതയുള്ളതായി അണിയറയിൽ നിന്നും അറിയുന്നു. സംഘടനക്കെതിരെ പ്രവർത്തിച്ചുവന്ന ജോബി വി.ചുങ്കത്തുമായി സംസ്ഥാനപ്രസിഡണ്ടിൻറെ ഭാഗത്തുനിന്നുള്ള ചില നീക്കുപോക്കുകളാണ് പ്രശ്നത്തിന് കാരണം.ജോബിയുടെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ നടന്ന ഭരണസംവിധാനത്തിൽ ഉടലെടുത്ത അഴിമതികളും കൊള്ളരുതായ്മകളും പുതിയ നേതൃത്വം തുറന്നുകാണിച്ചപ്പോൾ മറുപടിനൽകാനാവാതെയും അധികാരം വിട്ടുനൽകാനും തയ്യാറാകാതെ നിലയുറപ്പിച്ച ജോബി വി ചുങ്കത്തിൻറെ ജില്ലഭരണസമിതിയെ സംസ്ഥാനപ്രസിഡണ്ട് പിരിച്ചുവിടുകയും ബാബുകോട്ടയിലിൻറെ നേതൃത്വത്തിൽ പുതിയ അഡ്ഹോക്ക് കമ്മറ്റിയെ നിയോഗിക്കുകയുംഉണ്ടായി. 2017 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ബാബുകോട്ടയിൽ ജില്ലപ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽനേരത്തെ നിരവധിതവണ ജില്ലപ്രസിഡണ്ടും സംസ്ഥാനസെക്രട്ടറിയുമായിരുന്ന ജോബി പക്ഷം തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അതിന് ശേഷം പുതിയ ഭരണസമിതിക്കെതിരെ പഴയഭരണസമിതി കടുത്തപ്രതിക്ഷേധത്തിൽതന്നെയായിരുന്നു. എന്നാൽ ബാബുകോട്ടയിലിൻറെ നേതൃത്വത്തിലുള്ള ഭരണസമിതി മുൻഭരണസമിതിക്കതിരെ ആരോപിച്ച അഴിമതി ഉൾപ്പടെയുള്ള കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുവാൻ സംസ്ഥാന നേതൃത്വത്തിനും സാധിച്ചില്ല. അതിനിടെ ജില്ലാ വ്യാപാരഭവൻ അധികാരത്തെചൊല്ലി ഇരുപക്ഷവും തമ്മിൽ വാക്ക് തർക്കവും കൈയാങ്കളിയും വരെ എത്തി തുടർന്ന് നിയമനടപടികളിലേക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ടി.നസറുദ്ദീനെതിരെ മത്സരരംഗത്തുവന്ന ജോബി വിഭാഗത്തിൻറെ കൈയിൽനിന്നും കഷ്ടിച്ച് അധികാരം കൈയാളിയ പ്രസിഡണ്ടിനെ സഹായിച്ചതും ബാബു പക്ഷമാണന്നത് അണികളിലും സംസ്ഥാനനേതൃത്വത്തിനും മറക്കാനാവാത്തകാര്യമാണ്. എന്നാൽ അടുത്തകാലത്തായി പാലക്കാട് നടന്ന ജോബിവിഭാഗത്തിൻറെ ചടങ്ങിൽ സംസ്ഥാനപ്രസിഡണ്ട് പങ്കെടുത്തതോടെയാണ് ജില്ലയിൽ അണികളിൽ രോക്ഷം ഉടലെടുത്തുതുടങ്ങിയത്. ഇപ്പോൾ സംസ്ഥാനപ്രസിഡണ്ടിൻറെ സമീപനത്തെ സോഷ്യൽ മീഡിയകളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് അണികൾ. പുതിയ പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ സംഘടന ഒരുവർഷം കൊണ്ട് ജില്ലയിൽ അച്ചടക്കത്തിലും പ്രവർത്തനത്തിലും നല്ല പ്രകടനം കാഴ്ചവച്ചത് സംസ്ഥാനനേതൃത്വം പോലും അംഗീകരിച്ചതാണ്. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെ വീണ്ടും ജോബിപക്ഷത്തിൻറെ കൈകളിൽ സംഘടനയെ കൊടുത്ത് കൊള്ളയിലേക്ക് നയിച്ചാൽ ഗുരുതരമായപ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട് അണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.