നിലമ്പൂർ: ഗോത്ര വിഭാഗം കുട്ടികൾ പഠിക്കുന്ന നിലമ്പൂർ വെളിയംതോടിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിവിധ വികസന പദ്ധതികൾക്ക് കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ അംഗീകാരമായി. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ സമഗ്രവിവരങ്ങളടങ്ങുന്ന ഹെൽത്ത് കാർഡ് പദ്ധതി നടപ്പാക്കും. കുട്ടികളുടെ അടിസ്ഥാന വിവരങ്ങളും ആരോഗ്യ വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും. കലാ, കായിക മികവ് വർധിപ്പിക്കുന്നതിന് പരിശീലനം സംഘടിപ്പിക്കും. പരിശീലന സാമഗ്രികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി തയാറാക്കി. നിലവിലെ ജൈവ പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും വിപുലീകരിക്കും. പ്രൈമറി ക്ലാസുകളിലെ റൂമുകൾ പാഠ്യപദ്ധതികൾക്കനുസൃതമായി നവീകരിക്കും. സ്മാർട്ട് ക്ലാസ് റൂമുകളിൽ ഹോം തിയറ്ററുകൾ സ്ഥാപിക്കും. വിദ്യാർഥികളുടെ പഠനയാത്രയോടൊപ്പം സംസ്ഥാനത്തെ മറ്റു കോളനികളിലും മോഡൽ െറസിഡൻഷ്യൽ സ്കൂളുകളിലും സഹവാസ ക്യാമ്പ് നടത്തും. അസി. കലക്ടർ വികൽപ്പ് ഭരദ്വാജ്, ജില്ല പട്ടികജാതി വികസന ഓഫിസർ ലതാ നായർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ടി. ശ്രീകുമാരൻ, ഡി.ഇ.ഒ പി. ഉണ്ണികൃഷ്ണൻ, ഡോ. ഹരിദാസൻ, സി. ദാസൻ, പ്രധാനാധ‍്യാപിക ആർ. സൗദാമിനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.