നിലമ്പൂർ: കനത്ത മഴയെ തുടര്‍ന്ന് കൂറ്റൻ ചീനിമരം റോഡിലേക്ക് കടപുഴകി വീണു. നിലമ്പൂര്‍-കരുളായി റോഡരികിലെ മരമാണ് മുക്കട്ടക്കും വല്ലപ്പുഴക്കുമിടയിൽ റോഡിനു കുറുകെ വീണത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഈ സമയത്ത് റോഡില്‍ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഒരു മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ആൻഡ് െറസ്‌ക്യൂ ഫോഴ്‌സും എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുനീക്കിയത്. പ്രദേശത്തെ വൈദ്യുത തൂണുകളും തകര്‍ന്നിട്ടുണ്ട്. പടം:2- കരുളായി -മുക്കട്ട റോഡിൽ വീണ മരം മുറിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.