നിപ: കാർഗോ കയറ്റുമതി പുനരാരംഭിച്ചു

കൊണ്ടോട്ടി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ വൈറസ് സ്ഥിരീകരണത്തെതുടർന്ന് ഗൾഫ് നാടുകളിലേക്ക് നിർത്തിയ കാര്‍ഗോ കയറ്റുമതി ഭാഗികമായി പുനഃസ്ഥാപിച്ചു. കേരളത്തില്‍ നിന്ന് കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് വിമാനകമ്പനികള്‍ കാര്‍ഗോ വീണ്ടും ആരംഭിച്ചത്. എന്നാല്‍ ബഹ്‌റൈന്‍, കുവൈത്ത് എന്നിവടങ്ങളിലേക്ക് നിയന്ത്രണം നീങ്ങിയിട്ടില്ല. മേയ് 27 മുതലാണ് നിപ വൈറസിനെ തുടര്‍ന്ന് കാര്‍ഗോക്ക് വിലക്ക് വന്നത്. കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നെല്ലാം വ്യാഴാഴ്ച യു.എ.ഇയിലേക്ക് പഴം-പച്ചക്കറികള്‍ കയറ്റിയയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.