വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസ്​ പ്രതി പിടിയിൽ

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. മാറഞ്ചേരി വടമുക്ക് സ്വദേശി നടുക്കാട്ടിൽ ഇസ്ഹാഖാണ് (29) പോക്സോ കേസിൽ മാറഞ്ചേരി മുക്കാല അധികാരിപ്പടിയിൽ പിടിയിലായത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇയാൾ തുടർന്ന് വിദേശത്തേക്ക് പോയി. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. തുടർന്ന്, ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. എസ്.ഐ വിനോദ് വലിയാട്ടൂരി​െൻറ നേതൃത്വത്തിൽ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.