നിലമ്പൂരിൽ 1000 ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി

നിലമ്പൂർ: ജില്ല ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മ​െൻറ് നടത്തിയ പരിശോധനയിൽ നിലമ്പൂരിൽനിന്ന് ആയിരത്തോളം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി. സ്വകാര്യ മൊത്തവിപണന കേന്ദ്രത്തില്‍ നിന്നാണ് റോയല്‍ കുക്ക് എന്ന ബ്രാൻഡിലുള്ള വെളിച്ചെണ്ണ പിടികൂടിയത്. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ക്വിക്ക് െറസ്‌പോൺസ് ടീമി‍​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത വെളിച്ചെണ്ണ സ്ഥാപനത്തി‍​െൻറ ഉത്തരവാദിത്തത്തില്‍ അധികൃതരുടെ സാന്നിധ‍്യത്തില്‍ നശിപ്പിച്ചു. മേലാറ്റൂരില്‍ നിന്നാണ് ഈ ബ്രാൻഡ് വെളിച്ചെണ്ണ കടയിലെത്തിയതെന്നാണ് വിവരം. പരിശോധനക്ക് നിലമ്പൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.ആര്‍. ഗ്രേസ്, ക്യു.ആര്‍.ടിയിലെ വി.എസ്. നീലിമ, തിരൂര്‍ ഓഫിസര്‍ പി. അബ്ദുൽ റഷീദ് എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.