മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ബ്ലോക്കിന് 50 കോടി രൂപയുടെയും ഇൻവെസ്റ്റിഗേഷൻ ബ്ലോക്കിന് 15 കോടിയുടെയും കെട്ടിടം നിർമിക്കും. 10,000 ചതുരശ്ര അടിയിൽ പത്ത് നിലകളിലാണ് ഒ.പി ബ്ലോക്ക് വരിക. ആദ്യഘട്ടമായി 5.2 കോടി രൂപ അനുവദിച്ചു. 3,600 ചതുരശ്ര അടിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ ബ്ലോക്കിന് 15 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടമായി മൂന്ന് കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളജിനെ മികവിെൻറ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഭരണാനുമതിയായ പദ്ധതികളെല്ലാം 2020ഒാടെ പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ അടിസ്ഥാനസൗകര്യം വികസിപ്പിച്ച് എം.സി.ഐ നിര്‍ദേശിച്ച പ്രകാരം കുറവ് പരിഹരിക്കുകയും അധ്യാപക ഒഴിവ് നികത്തുകയും ചെയ്തു. 10 അധ്യാപക തസ്തിക സൃഷ്ടിച്ചു. അനധ്യാപക ജീവനക്കാരടക്കമുള്ളവരുടെ ഒഴിവ് ഉടന്‍ നികത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആണ്‍കുട്ടികളുെടയും പെണ്‍കുട്ടികളുടെയും ഹോസ്റ്റൽ, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബാള്‍ മൈതാനം തുടങ്ങിയവ ഉൾക്കൊള്ളുന്ന 103 കോടിയുടെ പദ്ധതി നിർമാണം ആരംഭിക്കാനായി. 40 ലക്ഷത്തിെൻറ മോര്‍ച്ചറി കോംപ്ലക്‌സ്, മൂന്ന് കോടിയുടെ െറസിഡൻറ്സ് ക്വാര്‍ട്ടേഴ്‌സ്, 2.7 കോടിയുടെ സി.ടി സ്‌കാനർ, ഏഴ് കോടിയുടെ കാര്‍ഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയാണ് ഇതേ പട്ടികയിലുള്ള മറ്റുള്ളവ. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി നവീകരണം പൂർത്തിയാക്കും. കാത്ത്ലാബും അനുവദിച്ചിട്ടുണ്ട്. സ്റ്റോർ കോംപ്ലക്‌സിന് 2.5 കോടി മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മരുന്നും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്റ്റോര്‍ കോംപ്ലക്സിന് 2.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. 7,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണിത്. മരുന്നുകൾ, ഡയാലിസിസ് ചെയ്യാനാവശ്യമായ സാമഗ്രികൾ, ഫ്ലൂയിഡുകൾ തുടങ്ങിയവ സൂക്ഷിക്കാനായാണിത്. ഫാർമസിയിലും ഒഴിവുള്ള മുറികളിലും പലയിടത്തായാണ് ഇപ്പോൾ സൂക്ഷിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാൻ സൗകര്യമൊരുക്കും. മൂന്നുനില ബ്ലോക്കിൽ താഴത്തെ നിലയില്‍ ഓഫിസ്, സ്റ്റോക്കിങ് ഏരിയ എന്നിവയും രണ്ട്, മൂന്ന് നിലകളില്‍ മരുന്നുകളും സാമഗ്രികളും ശാസ്ത്രീയമായി സൂക്ഷിക്കാന്‍ ഹാളുകളും നിർമിക്കും. ഫ്രീസര്‍ സംവിധാനവും സജ്ജമാക്കും. കമ്പ്യൂട്ടര്‍വത്കരണം ഒരു വര്‍ഷത്തിനകം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.