പൊന്നാനി: വാർത്തകളിൽ ജനാധിപത്യ മര്യാദ കാത്തുസൂക്ഷിക്കുന്നതിൽ മാധ്യമങ്ങൾ ഏറെ പിറകിലായെന്നും എന്നാൽ, ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് 'മാധ്യമ'ത്തിെൻറ വിജയമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചന്തപ്പടി സിറ്റി സെൻററിൽ മാധ്യമം പൊന്നാനി സബ് ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻസേഷനൽ വാർത്തകൾക്കായി ചില മാധ്യമങ്ങൾ അസത്യത്തെ സത്യമായി അവതരിപ്പിക്കുന്ന കാലമാണിത്. ജനങ്ങളുടെ വിശ്വാസത്തെ അതേപടി തിരിച്ചുനൽകാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. വിശ്വാസ്യതക്കും സത്യസന്ധതക്കും മുൻതൂക്കം നൽകാൻ സാധിച്ചതാണ് 'മാധ്യമ'ത്തെ മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. മാധ്യമം ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ നേതാവ് എം.പി. നിസാർ, കൗൺസിലർ എൻ.പി. സേതുമാധവൻ, പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. മാധ്യമം മലപ്പുറം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം സ്വാഗതവും മലപ്പുറം ബ്യൂറോ ചീഫ് ഇനാമുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.