യോഗക്ഷേമസഭ വാർഷിക യോഗം

അരീക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജാതി നോക്കാതെ സംവരണം നല്‍കണമെന്നും ബ്രാഹ്മണനായി ജനിച്ചെന്ന കാരണം കൊണ്ട് യോഗ്യത പരിഗണിക്കപ്പെടാതെ അവസരങ്ങള്‍ നഷ്ടമാകുന്നതായും യോഗക്ഷേമസഭ ഉപസഭ വാര്‍ഷിക യോഗം അഭിപ്രായപ്പെട്ടു. വി.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരുവാളൂര്‍ ദേവന്‍ നമ്പൂതിരി, ജില്ല സെക്രട്ടറി പി.എം. ദാമോദരന്‍ നമ്പൂതിരി, പുല്ലൂര്‍മണ്ണ ദാമോദരൻ, പ്രഫ. കേശവന്‍ നമ്പൂതിരി, കെ.കെ. പ്രീജിത്ത്, രാജീവ് കരിപ്പം, രഘു കുറ്റിക്കാട്, കൃഷ്ണകുമാര്‍ നടുവത്തേടം, സജു ചെമ്പാഴിതൊടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: തിരുവാളൂര്‍ ദേവന്‍ നമ്പൂതിരി (പ്രസി.), ഉഷ കരിപ്പം (സെക്ര.), പാണാട്ട് കൃഷ്ണന്‍ നമ്പൂതിരി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.