മഴയിൽ മരമിൽ നിലംപൊത്തി

പത്തിരിപ്പാല: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരമിൽ നിലംപൊത്തി. പത്തിരിപ്പാല കല്ലിങ്ങൽ വീട്ടിൽ എ.ബി. അബ്ദുൽ ഗഫൂറി‍​െൻറ ഉടമസ്ഥതയിലുള്ള സുമയ്യ സോമിൽ ആണ് മഴയിൽ തകർന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. ഓട്, കഴുക്കോൽ, കാൽ, എന്നിവ നശിച്ചു. മേൽക്കുര പൂർണമായും തകർന്നുവീണു. രണ്ടു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. സംഭവം രാത്രിയിലായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം വിെട്ടാഴിയാതെ ഊട്ടറ വളവ് കൊല്ലങ്കോട്: ഊട്ടറ വളവിൽ ഒരാഴ്ച്ചക്കിടെ പത്തിലധികം വാഹന അപകടങ്ങൾ. മുന്നറിയിപ്പ് ബോർഡും സീബ്ര ലൈനും സ്ഥാപിക്കണമെന്ന് നാട്ടുകാർ. കൊല്ലങ്കോട്-പാലക്കാട് പ്രധാന റോഡിൽ ഊട്ടറ വളവിൽ റോഡിലെ വഴുക്കലും അമിതവേഗതയുമാണ് മിക്കപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. ബൈക്ക്, ജീപ്പ്, പിക്കപ്പ് വാൻ, മിനി വാൻ, ബസ് എന്നിവയാണ് വളവിൽ പ്രധാനമായും അപകടത്തിനിരയാകുന്നത്. കാൽനടയാത്രക്കാർക്കും അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടങ്ങൾ വരുത്തിവെക്കാറുണ്ട്. മുന്നറിയിപ്പ് ബോർഡുകളും സീബ്രലൈനും റോഡിലെ വളവിൽ സ്ഥാപിക്കുന്നതോടൊപ്പം പൊലീസി‍​െൻറ വേഗത പരിശോധനയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.