താനൂർ: സ്വന്തം വീട്ടിൽനിന്നും 40 പവൻ സ്വർണവുമായി നാടുവിട്ട പതിനാറുകാരനായ വിദ്യാർഥിയെയും മോഷണത്തിൽ പങ്കാളികളായ കൂട്ടുകാരെയും താനൂർ പൊലീസ് പിടികൂടി. മോഷണം പോയ സ്വർണത്തിൽ 22 പവനും 30,000 രൂപയും പൊലീസ് കണ്ടെടുത്തു. വിദ്യാർഥിക്കൊപ്പം മങ്ങാട് സ്വദേശി പക്കിയമാക്കാനകത്ത് ഇർഷാദ് (19), മീനടത്തൂർ തൊട്ടിയിൽ റിബിൻ (18), കാളാട് ഇരുത്തൊടി മുഹമ്മദ് ഷമീം (19) എന്നിവരെയാണ് തന്ത്രപരമായ നീക്കത്തിലൂടെ താനൂർ സി.െഎ എം.ഐ ഷാജിയും സംഘവും പിടികൂടിയത്. വിദ്യാർഥിയുടെ മോബൈൽ ദുരുപയോഗം മാതാവ് എതിർക്കുകയും ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഗൾഫിലുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് സുഹൃത്തുക്കളെ സംഭവം അറിയിച്ച് നാടുവിടാൻ തീരുമാനിച്ചത്. കൂട്ടുകാരുടെ നിർദേശത്തെ തുടർന്നാണ് വീട്ടിലെ സ്വർണം കവർച്ച ചെയ്യാൻ തിരുമാനിച്ചത്. വീട്ടുകാർ കാവഞ്ചേരിയിലുള്ള ബന്ധുവീട്ടിൽ പോയ സമയം നോക്കി മാതാവ് അയൽവീട്ടിലേൽപിച്ച താക്കോൽ വാങ്ങി വീട് തുറക്കുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടി വീട്ടിലെ സി.സി.ടി.വി കാമറ തകർക്കുകയയും ചെയ്തു. അലമാരയിലുള്ള സ്വർണം പങ്കിട്ടെടുക്കുകയും പട്ടാമ്പിയിലുള്ള സ്വർണക്കടയിൽ രണ്ട് മോതിരം വിൽക്കുകയും ചെയ്തു. 16കാരനെ അലപ്പുഴയിലുള്ള പള്ളിമുക്ക് എന്ന സ്ഥലത്ത് സെയിൽസ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഷമീമിെൻറ അടുത്തേക്ക് െട്രയിൻ കയറ്റിവിടുകയും ചെയ്തു. ഇർഷാദും റിബിനും വയനാട് പോയി തിരിച്ചുവരുകയും ചെയ്തു. പതിനാറുകാരെൻറ മാതാവ് മകനെയും വീട്ടിലെ സ്വർണവും കാണാനിെല്ലന്ന് കാണിച്ച് താനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോെട നടത്തിയ അന്വേഷണത്തിൽ പതിനാറുകാരൻ ഇടുക്കിയിലുള്ളതായി അറിഞ്ഞു. താനൂർ പൊലീസ് എറ്റുമാനൂർ പൊലീസിെൻറ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെയാണ് മോഷണകഥ പുറത്തായത്. ആലപ്പുഴയിലുള്ള മുഹമ്മദ് ഷമീമിെൻറ സഹായത്തോടെയാണ് സ്വകാര്യ സ്ഥാപനത്തിൽ കുറച്ച് സ്വർണം പണയംവെച്ച് 70,000 രൂപ വാങ്ങിയത്. വിദ്യാർഥിയെ മഞ്ചേരിയിലെ സി.ജെ.എം കോടതിയിലും മറ്റ് മൂന്നുപേരെ പരപ്പനങ്ങാടി മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. താനൂർ സി.ഐ എം.ഐ. ഷാജി, കൊപ്പം എസ്.ഐ രാജേന്ദ്രൻ നായർ, എ.എസ്.ഐ വാരിജാക്ഷൻ, എ.സി.പി ഒ. നവീൻ, സി.പി.ഒ രതീഷ്, സൈബർ സെൽ സി.പി.ഒ സൈലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.