കോട്ടക്കൽ: കേരളത്തിെൻറ അനുഷ്ഠാന കലകളിൽ പ്രധാനമായ കളമെഴുത്തുപാട്ടിനെ പുതുതലമുറകൾക്ക് പരിചയപ്പെടുത്തുക, കളംപാട്ട് ജനകീയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. പഞ്ചവർണങ്ങളാൽ കളംവരച്ച് പൊടികളുടെ നിർമാണരീതി, ചടങ്ങുകൾ, ഐതിഹ്യങ്ങൾ തുടങ്ങിയ വിവരങ്ങൾ മങ്കട സ്വദേശി ശ്രീനിവാസൻ കടന്നമണ്ണ കുട്ടികൾക്ക് പകർന്നുനൽകി. സ്കൂൾ മലയാളം വേദിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആബിദ് ഹുസൈൻ എം.എൽ.എ മുഖ്യതിഥിയായി. പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ അധ്യക്ഷത വഹിച്ചു. പ്രദീപ് വാഴങ്കര, റൈഹാനത്ത് ടീച്ചർ, ജംഷീന ടീച്ചർ, നികേഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.