തിരൂരങ്ങാടി: ണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദേശീയപാത തലപ്പാറ പാലത്തില്‍ തിങ്കളാഴ്ച രാവിെല 11.30ഓടെയാണ് അപകടം. വേങ്ങരയിലേക്ക് പോവുകയായിരുന്ന വയനാട് സ്വദേശികളുടെ കാറില്‍ പിറകിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിെൻറ പുറകുവശം തകര്‍ന്നു. ലോറിയുടെ അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തിരൂരങ്ങാടി പൊലീസെത്തിയ ശേഷമാണ് വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.