എടവണ്ണപ്പാറ: എടശ്ശേരിക്കടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വെട്ടുപാറ ചോലയിൽ പുറായ സ്വാമിക്കുട്ടിയുടെ മകൻ അരുൺ (23) ആണ് ഞായറാഴ്ച രാത്രി 10.30ന് പുഴയിലേക്ക് ചാടിയത്. കൂട്ടുകാർക്കൊപ്പം സംസാരിച്ചു നടന്നുകൊണ്ടിരിക്കെയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി പുഴയിൽ ചാടിയത്. ഞായറാഴ്ച ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനാൽ തിങ്കളാഴ്ചയും തുടരുകയാണ്. അരുൺ കെട്ടിടനിർമാണ തൊഴിലാളിയാണ്. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സും അരീക്കോട്, വാഴക്കാട് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പുഴയിലെ കുത്തൊഴുക്കും വെള്ളത്തിെൻറ തണുപ്പും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.