മഴ വീണ്ടും കനത്തു

പാലക്കാട്: ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെട്ടു. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസമായി മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പി​െൻറ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിലാണ് മഴ തിമിർത്ത് പെയ്യുന്നത്. തിങ്കളാഴ്ച ചിറ്റൂരിൽ 85 മി.മീറ്റർ മഴ ലഭിച്ചു. 91.8 മി.മീറ്റർ പെയ്ത പാലക്കാടാണ് കൂടുതൽ മഴ ലഭിച്ചത്. കൊല്ലങ്കോട് (46), ആലത്തൂർ(27.9), ഒറ്റപ്പാലം (74.2), പറമ്പിക്കുളം (67) എന്നിവിടങ്ങളിലും നന്നായി മഴ ലഭിച്ചു. മഴ ശക്തമായതോടെ ജലസംഭരണികളിൽ ജലനിരപ്പുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.