പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനവുമായി കുടുംബശ്രീ. കേന്ദ്ര സര്‍ക്കാറിെൻറ ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതിയുടെ ഭാഗമായാണ് നൈപുണ്യ പരിശീലനത്തിന് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വാര്‍ഡുകളില്‍ നിന്ന് 130ഒാളം പേർ പങ്കെടുത്തു. ഇസാഫ്, സ്‌ക്കില്‍പ്രൊ പാലക്കാട്, ശ്രീ ടെക്‌നോളജീസ് കൊച്ചി, തിങ്ക് സ്‌ക്കില്‍സ് കൊച്ചി എന്നിവരാണ് പരിശീലനം നൽകിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍ കളരിക്കല്‍, അനിത രാജു, വിനോദ് ജോസഫ്, ഒ. ഷാജി, ടി.പി. ഹംസ, കുടുംബശ്രീ ബ്ലോക്ക് കോഒാഡിനേറ്റര്‍മാരായ ഷഫീഖ്, ആര്‍.പി. ധന്യ പ്രദീപ്, സി.ഡി.എസ് പ്രസിഡൻറുമായ ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുല്‍ റഷീദ്, കെ.വി. കോമളം എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm3 അമരമ്പലം പഞ്ചായത്തിൽ തൊഴിൽ നൈപുണ്യ പരിശീലനം പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.