കരുവാരകുണ്ട്: ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നീലാഞ്ചേരി ഗവ. ഹൈസ്കൂളിലെ 11 ക്ലാസ് മുറികൾ ആധുനിക രീതിയിൽ സജ്ജീകരിച്ചു. എ.പി. അനില്‍കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.പി. അഷ്‌റഫലി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സഫ ജ്വല്ലറി ഗ്രൂപ്പിെൻറ ഉപഹാരങ്ങൾ വിതരണം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ്, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലന്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരന്‍, ബ്ലോക്ക് അംഗം ജോജി കെ. അലക്‌സ്, പഞ്ചായത്ത് അംഗം ടി. മുഹമ്മദ് ശിഹാബ്, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ പി.കെ. അബ്ദുല്‍ റഷീദ്, പ്രധാനാധ്യാപിക ഷെര്‍ളി ജോര്‍ജ്, എസ്.എം.സി ചെയര്‍മാന്‍ കെ.പി. യൂസുഫ്, മാത്യു സെബാസ്റ്റ്യൻ, ടി.കെ. അബ്ദുല്‍ നാസര്‍, സഫ ജ്വല്ലറി പ്രതിനിധി പി. മുഹമ്മദ് ഹസൻ, വിദ്യാര്‍ഥി പ്രതിനിധി ഹഫ്‌സത്തുല്‍ ഇര്‍ഫാന, പി. ഷാജി എന്നിർ സംസാരിച്ചു. Photo.....നീലാഞ്ചേരി ഗവ. ഹൈസ്കൂൾ ഹൈടെക് സ്കൂൾ പദ്ധതി എ.പി. അനില്‍കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.