മലപ്പുറം: ഡി.ഡി.ഇ ഒാഫിസിൽ ഫയലുകൾ തീർപ്പാവാതെ കിടക്കുന്നതിനാൽ ഒാഫിസ് അറ്റൻഡർമാരുടെ പ്രൊബേഷൻ ഡിക്ലറേഷൻ വൈകുന്നു. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിെൻറ വിവിധ ഒാഫിസുകളിൽ ജോലിയിൽ കയറിയ 50ഒാളം പേരുടെ െപ്രാബേഷൻ പൂർത്തിയായിട്ടും പ്രഖ്യാപിച്ചിട്ടില്ല. ഒരു വർഷം പൂർത്തിയായാൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാമെന്നിരിക്കെ, രണ്ട് വർഷമായിട്ടും ഇത് നടന്നിട്ടില്ല. സർവിസ് െറഗുലറൈസേഷന് പി.എസ്.സിയിലേക്ക് ഇവരുടെ ഫയൽ അയച്ചിരുന്നെങ്കിലും ന്യൂനതകൾ കാരണം പലതും മടക്കി. ഇത് ഡി.ഡി.ഇ ഒാഫിസിൽ കെട്ടിക്കിടക്കുകയാണ്. ന്യൂനത ചൂണ്ടിക്കാട്ടി പി.എസ്.സി തിരിച്ചയച്ച പല ഫയലുകളും അതേ ന്യൂനതകളോടെ വീണ്ടും പി.എസ്.സിക്ക് അയച്ച സംഭവങ്ങളുണ്ട്. ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രമോഷന് അവസരമുണ്ട്. ഇതിനുള്ള അർഹത നിർണയ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 ആണ്. പ്രൊബേഷൻ പൂർത്തിയായതായി പ്രഖ്യാപിക്കാത്തതിനാൽ ഒാഫിസ് അറ്റൻഡർമാർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുകയാണ്. സർവിസിൽനിന്ന് വിരമിച്ച അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ പെൻഷൻ േപപ്പർ നടപടി പൂർത്തിയാക്കാതെ ഡി.ഡി.ഇ ഒാഫിസിൽ മാസങ്ങളോളം കെട്ടിക്കിടന്നിരുന്നു. പുതിയ ഡി.ഡി.ഇ ചുമതലയേറ്റ ശേഷമാണ് ഇതിന് അനക്കംവെച്ചത്. സെക്ഷനുകളിൽ ചില ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതും യൂനിയൻ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമാണ് പ്രവർത്തനം കുത്തഴിയാൻ കാരണമെന്ന് ആരോപണമുണ്ട്. ഒാഫിസ് തലപ്പത്ത് ദീർഘനാൾ ആളുകളില്ലാത്തതും ഇതിന് കാരണമായതായി പറയപ്പെടുന്നു. ഫയലുകൾ തീർപ്പാവാതെ കിടക്കുന്നുവെന്ന പരാതികൾ പരിശോധിക്കുമെന്ന് ഡി.ഡി.ഇ നിർമല ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.