നിലമ്പൂർ: നഗരസഭയുടെ ആശ്രയ പദ്ധതി പ്രകാരം ഭവനരഹിതർക്ക് വീട് നിർമിക്കുന്നതിന് രാമംകുത്തിൽ വാങ്ങിയ ഭൂമി അർഹർക്ക് പതിച്ചുനൽകും. 1.60 ഏക്കർ ഭൂമിയാണ് 2005-10 കാലയളവിൽ വാങ്ങിയത്. ഈ സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്താൻ തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. നാല് സെൻറ് വീതം 40 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചിരുന്നു. ഇവരിൽ പലരും അനർഹരാണ്. ഏഴു കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. നഗരസഭയിലെ ഭൂമിയും വീടും ഇല്ലാത്തവരെ കണ്ടെത്തി ഇവർക്ക് ഭൂമി കൈവശം നൽകും. കഴിഞ്ഞ ദിവസം നടന്ന ടെൻഡറുകൾക്ക് അംഗീകാരം നൽകുന്നത് അടുത്ത ബോർഡിൽ ചർച്ച ചെയ്യും. 25ഓളം പ്രവൃത്തികൾ ഒരു കരാറുകാരൻ തന്നെയാണ് ടെൻഡർ വിളിച്ചത്. ടെൻഡർ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഹാജരാക്കിയിട്ടില്ലെന്നും മറ്റു കരാറുകാർക്ക് പരാതിയുണ്ട്. തുടർന്നാണ് ടെൻഡർ അംഗീകരിക്കുന്നത് മാറ്റിയത്. മുനിസിപ്പൽ എൻജിനീയറോട് ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും യോഗം നിർദേശിച്ചു. ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.