ഒറ്റപ്പാലം: മാംസാവശിഷ്ടങ്ങളടങ്ങിയ മാലിന്യം കുമിഞ്ഞുകൂടിയതോടെ നാടും നഗരവും ൈകയടക്കാൻ സംഘബലവുമായി തെരുവുനായ്ക്കളും പെരുകുന്നു. മാലിന്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അനുബന്ധ പരിപാടികളും മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇവ ഭക്ഷിച്ചുതടിച്ചുകൊഴുത്ത് പെരുകുന്ന നായ്ക്കളുടെ വ്യാപനം തടയാനുള്ള നിയമപരമായ ശ്രമങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അനധികൃത അറവ് കേന്ദ്രങ്ങളിൽനിന്നും വിൽപ്പന കേന്ദ്രങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ഒരു നിയന്ത്രണവും കൂടാതെയാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് രാത്രിയുടെ മറവിൽ സമീപ പ്രദേശങ്ങളിൽ തള്ളുന്നത്. നായ്ക്കളുടെ പടതന്നെ ഇത്തരം കേന്ദ്രങ്ങളിൽ തമ്പടിച്ചു കാണുന്നു. ഇവയുടെ ഒഴിവ് വേളകളിൽ സംഘങ്ങളായി ചുറ്റിക്കറങ്ങുന്നത് ജനങ്ങളിൽ ഭീതിയും വളർത്തുന്നു. നാട്ടിടവഴികളും പൊതുനിരത്തും നായ്ക്കളുടെ വിഹാരകേന്ദ്രമാകുമ്പോൾ അതുവഴി മനസ്സമാധാനത്തോടെ സഞ്ചരിക്കാൻ മുതിർന്നവർക്കും ഭയമുണ്ട്. കുട്ടികളെ സ്‌കൂളിലേക്കയക്കുന്ന മാതാപിതാക്കൾക്ക് മക്കൾ തിരിച്ചെത്തും വരെ സമാധാനമില്ലാത്ത അവസ്ഥയാണ്. പൊതുനിരത്തുകളിൽ മഴ വെള്ളത്തിൽ ഒഴുകിയെത്തുന്ന മാലിന്യം താഴ്ന്ന പ്രദേശങ്ങളിൽ തളം കെട്ടിനിൽക്കുകയും കിണറുകളിലേക്ക് ഒലിച്ചിറങ്ങി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും മറ്റൊരു ദുരിതമായി തുടരുന്നു. അമ്പലപ്പാറ പഞ്ചായത്തിലെ മുരുക്കുംപറ്റ ഉണ്ണിവൈദ്യർ പടിയുൾെപ്പടെ നിരവധി കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.