ജനകീയ സമരം മൂന്നാഴ്‌ച പിന്നിട്ടു പട്ടാമ്പി: നഗരസഭയുടെ ഒന്നാം ഡിവിഷനിൽ പറക്കാടുള്ള കള്ള് ഷാപ്പ് നിയമാനുസൃതമാണ് അനുവദിച്ചതെന്ന് എക്സൈസ് അധികൃതർ. അംഗൻവാടിക്കും പട്ടികജാതി കോളനിക്കും സമീപം പ്രവർത്തിക്കുന്ന ഷാപ്പിനെതിരെ മൂന്നാഴ്ചയിലേറെയായി ജനകീയ സമരം നടന്നു വരികയാണ്. 12 വീടുകളടങ്ങിയ കോളനി പട്ടികജാതി കോളനിയായി സർക്കാർ അംഗീകരിക്കാത്തതും അംഗൻവാടി വിദ്യാഭ്യസ സ്ഥാപനമായി പരിഗണിക്കാത്തതുമാണ് നാട്ടുകാരുടെ ആവശ്യത്തിന് തിരിച്ചടിയാവുന്നത്. വിദ്യാഭ്യസ സ്ഥാപനങ്ങൾക്കടുത്ത് കള്ള് ഷാപ്പ് പാടില്ലെന്നാണ് അബ്കാരി ചട്ടം അനുശാസിക്കുന്നത്. എന്നാൽ, സാമൂഹിക നീതി വകുപ്പിെൻറ അംഗൻവാടി ഈ ഗണത്തിൽപെടുന്നില്ല. കോളനിയിൽ ഇതര സമുദായക്കാരുമുണ്ടെന്നും പട്ടികജാതി കോളനിക്ക് മാത്രമേ ചട്ടപ്രകാരം ഇളവുള്ളൂ എന്നും എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പറക്കാട് നടക്കുന്ന താലൂക്ക് ആസ്ഥാനത്തേക്ക് ജനകീയ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രക്ഷോഭകർ. വല്ലപ്പുഴ-മുളയങ്കാവ് റോഡ് തകർച്ച: 17ന് ഉപവാസസമരം പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഏകദിന ഉപവാസ സമരം പ്രഖ്യാപിച്ചു. പലതവണ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് പ്രസിഡൻറ് എൻ. ഗോപകുമാർ പറഞ്ഞു. വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വിദ്യാർഥികളും മറ്റുള്ളവരും മഴപെയ്താൽ റോഡ് നീന്തിയാണ് യാത്ര ചെയ്യുന്നത്. പാടെ തകർന്ന റോഡിലൂടെയുള്ള തീരാദുരിതമായിട്ട് മാസങ്ങളായി. ഇനിയും കാത്തിരിക്കാനാവാത്തതിനാലാണ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നതെന്ന് ഗോപകുമാർ അറിയിച്ചു. വല്ലപ്പുഴക്ക് കൂടി പ്രയോജനപ്പെടേണ്ട റോഡായതിനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംയുക്തസമരത്തിനുള്ള നിർദേശമാണ് പ്രസിഡൻറ് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാവിലെ 10ന് മുളയങ്കാവ് സെൻററിലാണ് ഉപവാസം. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസനസമിതിയിലായിരുന്നു പ്രസിഡൻറുമാരുടെ സമരപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.