ഒറ്റപ്പാലം: കണ്ണിയംപുറം അഡ്വൻഡിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അരങ്ങേറിയ 'ഉത്തരാസ്വയംവരം' (രണ്ടാംഭാഗം) കലാവിരുന്ന് കഥകളി പ്രേമികളുടെ മനം കവർന്നു. ഒറ്റപ്പാലം കഥകളി രംഗശാലയുടെ ആഭിമുഖ്യത്തിൽ കഥകളി നടൻ സദനം കൃഷ്ണകുമാറിനോടുള്ള ആദരസൂചകമായായിരുന്നു സായാഹ്ന കലാവിരുന്ന് ഒരുക്കിയത്. സുപ്ത ആറ്റുപുറം ഉത്തരയായും അപർണ വാരിയർ ഉത്രനായും പാലിശ്ശേരി മേഘ്‌നകൃഷ്ണ ഉത്തരപത്നിയായും ഭരത് നാരായണൻ, എം. ആദിത്യൻ എന്നിവർ പശുപാലകന്മാരായും വേഷമിട്ടു. കിള്ളിക്കുറുശ്ശി മംഗലം ശ്രീഹരി (ചെണ്ട), അഭിജിത് വാരിയർ, അർജുനൻ വാരിയർ (സംഗീതം), സദനം ശിവജിത് (മദ്ദളം), കലാമണ്ഡലം സുധീഷ് (ചുട്ടി), മഞ്ജുതര (ചമയം) എന്നിവരായിരുന്നു പിന്നണിയിൽ. രംഗസാലയുടെ നേതൃത്വത്തിൽ തുടങ്ങിയ ഗ്രന്ഥാലയത്തിെൻറ ഉദ്‌ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. വിജയൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.