ഷൊർണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ മാലിന്യം നിറച്ച കവറുകൾ കയറ്റിവിടുന്നു. അടുത്ത ദിവസങ്ങളിലായി വ്യാപകമായാണ് കേരളത്തിലേക്ക് മലിന വസ്തുക്കളെത്തുന്നത്. കൂടുതലും ഗുഡ്സ് ട്രെയിനുകളിലാണ് കയറ്റി വിടുന്നത്. ബോഗികൾക്കിടക്കുള്ള ഭാഗത്താണ് കവറുകൾ സുരക്ഷിതമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിലെത്തുന്നത്. ഇന്ധനം നിറച്ച് വരുന്ന കാപ്സ്യൂൾ ആകൃതിയിലുള്ള ബോഗികൾക്കിടക്ക് ഇത്തരത്തിൽ നിറയെ കവറുകൾ വെക്കാനുള്ള സ്ഥലമുണ്ട്. എത്ര സ്പീഡിൽ പോയാലും ഇവ താഴേക്ക് പതിക്കുന്നുമില്ല. അതിനാൽ ട്രെയിനിെൻറ ലക്ഷ്യസ്ഥലം വരെ ഈ കവറുകളെത്തും. ധാന്യങ്ങളും മറ്റും അയക്കുന്ന ഡോറുകളുള്ള ബോഗികളിലും ഇങ്ങിനെ വരുന്നുണ്ട്. അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കൾ വരുന്ന ബോഗികളിൽ മലിനവസ്തുക്കൾ വരുന്നത് ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കും. അപൂർവമായി യാത്രാവണ്ടികളിലും ഇത്തരത്തിൽ മാലിന്യമടങ്ങിയ കവറുകൾ വരാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. തുറസ്സായ തരത്തിൽ വരുന്ന ഈ മാലിന്യം കയറ്റിവിടുന്ന ട്രെയിനുകൾ പല സ്റ്റേഷനുകളിലും നിർത്തുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവരാരും ഇവ ഒഴിവാക്കാൻ മെനക്കെടുന്നില്ല. അതിനാൽ ട്രെയിൻ ലക്ഷ്യസ്ഥലത്തെത്തുമ്പോഴേക്കും ഇവ ചീഞ്ഞുനാറുകയും ചെയ്യും. പടം ഒന്ന്: ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകളുടെ ബോഗികൾക്കിടക്ക് മാലിന്യമടങ്ങിയ കവറുകൾ വെച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.