താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു. നീലേശ്വരം പാങ്കയം വെസ്റ്റ് എളേരി സ്വദേശിനി മുല്ലമാഴലത്ത് ജോണിയുടെ മകൾ ജോയ്സിക്കാണ് (23) ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റത്. സംസാരശേഷി ഇല്ലാത്ത ജോയ്‌സി കാസർകോട്ടുനിന്ന് തിരൂരിലുള്ള സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ 11ഒാടെ ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം. അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. റെയിൽ പാളത്തിൽ തലയിടിച്ച് ബോധം നഷ്ടപ്പെട്ടു. ഉടൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ട്രോമ കെയർ താനൂർ യൂനിറ്റിലെ വളണ്ടിയർമാരായ അബ്ബാസ്, റഷീദ് എന്നിവരെ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.