തിരൂർ: ജനഹൃദയങ്ങളിൽനിന്ന് വിഭാഗീയതയും വർഗീയതയും വിദ്വേഷവും അകറ്റി മനസ്സുകളെ കൂട്ടിയിണക്കാൻ കഴിയുന്ന മാപ്പിളക്കലകളെ അപവാദങ്ങളുണ്ടാക്കി പൊട്ടക്കിണറ്റിൽ ഒതുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് കോർവ മാപ്പിള കലാധ്യാപക ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി തിരൂരിൽ ഒരുക്കിയ ഇശൽ കാർണിവൽ അഭിപ്രായപ്പെട്ടു. 'മാനവമൈത്രിക്കൊരു ഇശൽ സ്പർശം' തലക്കെട്ടിൽ നടന്ന മൂന്നാമത് വാർഷിക സംഗമം ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഗഫൂർ അണ്ടത്തോട് അധ്യക്ഷത വഹിച്ചു. സി. മമ്മുട്ടി എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. ആവിയിൽ ഹമീദ്, സീതിക്കുട്ടി മാസ്റ്റർ, രവിയ ടീച്ചർ, അഷ്റഫ് കുരിക്കൾ, ജിഹാസ് വലപ്പാട്, സി.കെ. കുട്ടി പകര, എൻ. കുഞ്ഞിമൂസ, മണ്ണാർക്കാട് ബാപ്പു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കന്മനം, മേളം ഇബ്രാഹിം, പി.പി. അബ്ദുറഹ്മാൻ, അസ്ലം തിരൂർ, റജി നായർ, മുജീബ് താനാളൂർ, സെൽറ്റി തിരൂർ, റഷീദ് കുമരനെല്ലൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ബാസ് കൃഷ്ണപുരം പതാക ഉയർത്തി. മണ്ണാർക്കാട് ബാപ്പുവും സംഘവും ചീനി മുട്ട് അവതരിപ്പിച്ചു. 'മാപ്പിളപ്പാട്ടിെൻറ ഭാഷ' ചർച്ചയിൽ ഒ.എം. കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ എന്നിവർ വിഷയം അവതരിപ്പിച്ചു. ഖമറുന്നിസ അൻവർ, ഹൈദ്രോസ് പുവക്കുർശ്ശി, സലാം അരീക്കോട്, ഫാരിഷ ഹുസൈൻ, സമീറ ഹനീഫ്, റഹീന കൊളത്തറ, അഷ്റഫ് കൊണ്ടോട്ടി, അഷ്റഫ് പുന്നത്ത്, അനീസ് കൂരാട്, ഷംസാദ് എടരിക്കോട്, മുജീബ് പാടൂർ, സി.വി.എം. കുട്ടി ചെറുവാടി, അഷ്റഫ് പാലപ്പെട്ടി, ബദറുദ്ദീൻ പറന്നൂർ, സത്താർ എന്നിവർ സംസാരിച്ചു. അബു കെൻസ മാളിയേക്കൽ മോഡറേറ്ററായിരുന്നു. മാപ്പിളപ്പാട്ട് മത്സരം, ഒപ്പന എന്നിവ അരങ്ങേറി. ആബിദ റഹ്മാൻ, മുഹ്സിൻ കുരിക്കൾ, യൂസുഫ് കാരക്കാട്, സി.എച്ച്. മഹ്മൂദ് ഹാജി, നാസർ പറശ്ശിനിക്കടവ്, ജുനൈദ് മെട്ടമ്മൽ, നാസർ മേച്ചേരി, കബീർ നല്ലളം എന്നിവർക്ക് പുരസ്കാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.