തിരൂരങ്ങാടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

തിരൂരങ്ങാടി: പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവി​െൻറ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി സി.ഐ ദേവദാസി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെളിമുക്ക്, പാലക്കൽ, തിരൂരങ്ങാടി, ചെമ്മാട്, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ 13 വീടുകളിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി പരിശോധന നടന്നത്. അതേസമയം, സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.