അനധികൃത പാർക്കിങ്ങിനും ​ൈകയേറ്റം ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം -താലൂക്ക് വികസന സമിതി

തിരൂരങ്ങാടി: അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പൊലീസ് വകുപ്പിനും റോഡരികിലുള്ള ൈകയേറ്റം ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത്, മുനിസിപ്പാലിറ്റി വകുപ്പ് പ്രതിനിധികൾക്കും താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒമ്പതിന് ചേരുന്ന ട്രാഫിക് പരിഷ്കരണ കമ്മിറ്റിയിൽ തീരുമാനമുണ്ടാക്കണമെന്നും യോഗം നിർദേശിച്ചു. ലഹരി മരുന്ന് വിൽപന തടയുന്നതിന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ദീർഘദൂര സർവിസ് നടത്തുന്ന ബസുകളിലും പരിശോധന നടത്തുന്നതിന് എക്സൈസ് വകുപ്പ് പ്രതിനിധികളോട് യോഗം ആവശ്യപ്പെട്ടു. നിസ്സാരമായ സാങ്കേതിക കാരണങ്ങളാൽ തടസ്സം സൃഷ്ടിക്കാതെ ഇരുമ്പോത്തിങ്ങൽ റെഗുലേറ്റർ കംബ്രിഡ്ജ് പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള നടപടി വേണം. ലൈഫ് പദ്ധതിയിലെ അപാകതകൾ സംബന്ധിച്ച് ജില്ല വികസന സമിതിയിൽ ഉന്നയിക്കുന്നതിനും തിരുരങ്ങാടി താലൂക്കിലെ ചരിത്രസ്മാരകങ്ങൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിനോ ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു. നഗരസഭ ഉപാധ്യക്ഷൻ എം. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി. ഷാജു, കെ.പി.കെ. തങ്ങൾ, എം. മുഹമ്മദ് കുട്ടി മുൻഷി, വി.പി. കുഞ്ഞാമു, എഞ്ചിനീയർ ടി. മൊയ്തീൻ കുട്ടി, ഇ. സെയ്തലവി, കെ.പി. വാസുദേവൻ, കൂത്തിരേഴി വിശ്വനാഥൻ, ബക്കർ ചെർണൂർ, കെ.വി. ഗോപി, വിവിധ വകുപ്പുതല പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.