സൈനബക്കും മക്കള്‍ക്കും നാട്ടുകാരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങുന്നു

കാളികാവ്: അഞ്ചച്ചവിടി പൂച്ചപ്പൊയിലിലെ പേരതനായ കരുപറമ്പില്‍ ഷൗക്കത്തി​െൻറ ഭാര്യക്കും മക്കള്‍ക്കും നാട്ടുകാരുടെ കാരുണ്യത്തില്‍ വീടൊരുങ്ങുന്നു. ഭർത്താവി​െൻറ മരണത്തോടെ ഭാര്യ കുന്നത്ത് സൈനബയും മക്കളും ദുരിതത്തിലാണ്. പൊളിഞ്ഞതും ജീർണിച്ചതുമായ ഇവരുടെ വീട് ഓടും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മേഞ്ഞതാണ്. ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാനുള്ള മോഹം പൂര്‍ത്തീകരിക്കാതെയാണ് ഷൗക്കത്ത് ഹൃദയാഘാതം മൂലം മരിച്ചത്. നിത്യ രോഗിയായിരുന്ന ഷൗക്കത്ത് ആശ്രയ പദ്ധതിയില്‍ വീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാളികാവ് പഞ്ചായത്തില്‍ ആശ്രയ പദ്ധതി കാര്യക്ഷമമല്ലെന്നതിനാല്‍ ഒരു വീട് പോലും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ലൈഫ് പദ്ധതിയിലും ഈ കുടുംബം തഴയപ്പെട്ടു. കുടുംബശ്രീ നടത്തിയ സർവേ സമയത്ത് ഷൗക്കത്തും കുടുംബവും ആശുപത്രിയിലായിരുന്നതിനാൽ പട്ടികയിൽ ഉൾപ്പെട്ടില്ല. നിരാലംബരായ ഇൗ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് വീട് പണി ആരംഭിച്ചു. പ്രവാസികളുടെ സഹായത്തോടെ വീടി​െൻറ തറനിർമാണം പൂർത്തീകരിച്ചു. നാട്ടുകാരുടെയും ക്ലബ് പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് വീട് പൂർത്തിയാക്കുന്നത്. വാര്‍ഡ് അംഗം കെ. രാമചന്ദ്രന്‍ (ചെയര്‍മാന്‍), പി.വി. ഉമ്മര്‍ (കണ്‍വീനര്‍), കെ.പി. കുഞ്ഞിമുഹമ്മദ് (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്രിച്ചു. വീട് നിർമാണത്തിന് സാമ്പത്തിക സഹായം കണ്ടെത്താൻ കാളികാവ് കനറ ബാങ്കില്‍ ചെയര്‍മാ​െൻറയും ട്രഷററുടേയും പേരില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 4692101005023, ഐ.എഫ്.എസ്.സി കോഡ്: CNRB0004692. ഫോണ്‍: 9495542907, 9746684441.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.