കരുവാരകുണ്ട്: മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ അധ്യാപിക നിയമനം നടന്നില്ല. പഞ്ചായത്ത് അംഗങ്ങൾക്കിടയിലെ ഭിന്നതയാണ് നിയമനം നീളാൻ കാരണം. ഒമ്പത് കുട്ടികൾക്ക് ഒരു അധ്യാപിക എന്നതാണ് അനുപാതം. എന്നാൽ രേഖകളനുസരിച്ച് മുപ്പതിലധികം കുട്ടികളുള്ള സ്കൂളിൽ നിലവിൽ ഒരു താൽക്കാലിക അധ്യാപികയും ആയയും മാത്രമാണുള്ളത്. സ്ഥിരാധ്യാപികമാരെ നിയമിക്കാൻ ആറുമാസം മുമ്പ് അഭിമുഖം നിശ്ചയിച്ചെങ്കിലും ബോർഡിലെ ഭിന്നതമൂലം മാറ്റിവെച്ചിരുന്നു. ഗ്രാമപഞ്ചായത്തിൽ സി.പി.എം നിയന്ത്രണത്തിലുള്ള പുതിയ ഭരണസമിതി വന്നതിനാൽ നിയമനം വീണ്ടും നീണ്ടു. കഴിഞ്ഞദിവസം സ്കൂളിലെത്തിയ സാമൂഹിക നീതി ഉദ്യോഗസ്ഥർ അധ്യാപക നിയമനം നടത്തണമെന്ന് നിർദേശം നൽകിയിരുന്നു. സ്കൂളിെൻറ ചുമതലയുള്ള ക്ഷേമകാര്യ അധ്യക്ഷയും വാർഡ് അംഗം കൂടിയായ വികസനകാര്യ അധ്യക്ഷനും തമ്മിലുള്ള ഭിന്നതയാണ് നിയമനം നീളാൻ കാരണമെന്നറിയുന്നു. മാനദണ്ഡങ്ങളനുസരിച്ചേ നിയമനം നടത്തൂ എന്നാണ് അധ്യക്ഷയുടെ നിലപാട്. എന്നാൽ റാങ്ക് പട്ടിക അട്ടിമറിച്ച് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള നീക്കമാണ് വൈകിപ്പിക്കലിന് പിന്നിലെന്ന് വാർഡ് അംഗം ആരോപിക്കുന്നു. അഭിമുഖം നടത്തി അധ്യാപകരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇതിന് പഞ്ചായത്ത് ബോർഡിെൻറ അംഗീകാരം നേടി നിയമനം നടത്തുമെന്ന് ക്ഷേമകാര്യ അധ്യക്ഷ ഷീബ പള്ളിക്കുത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.