പൗരാവകാശങ്ങൾക്കു മേലുള്ള കൈയേറ്റം ജനാധിപത്യപോരാട്ടങ്ങളെ ദുർബലപ്പെടുത്തും -എം.ഐ അബ്​ദുൽ അസീസ്

മലപ്പുറം: വ്യക്തിയുടെയും സമൂഹത്തി​െൻറയും അഭിമാനത്തിനും പൗരാവകാശങ്ങൾക്കും മേൽ കൈവെക്കുന്നത് ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. വർഗീയധ്രുവീകരണം ആഗ്രഹിക്കുന്നവരാണ് സംഘ്പരിവാർ. സഹകരിക്കാവുന്നവരെയെല്ലാം ചേർത്തുപിടിച്ച് അവരെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സോളിഡാരിറ്റി ജില്ല സമിതി ശാന്തപുരത്ത് സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. 'പ്രസ്ഥാന വഴിയിൽ അഭിമാനത്തോടെ' വിഷയം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.സി. നസീർ അവതരിപ്പിച്ചു. 'നേതൃത്വത്തോടൊപ്പം' സെഷനിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രവർത്തകരോട് സംവദിച്ചു. 'ജീവിതവിശുദ്ധി, സംസ്കാരം: വിശ്വാസിയുടെ കരുത്തും സൗന്ദര്യവും' , 'ദേശം, ഭാവി-യൗവനം' വിഷയങ്ങളിൽ യഥാക്രമം സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ്, എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള എന്നിവർ പ്രഭാഷണങ്ങൾ നടത്തി. വിവിധ മേഖലകളിൽ മികവു തെളിയിച്ച എൻ.പി. റഷീദ്, ഡോ. എം. മുഹമ്മദ് അജ്മൽ, ഡോ. ഉമർ മുഹമ്മദ് ഫവാസ്, ഡോ. എം. യൂസുഫ് അമീൻ എന്നിവരെ ആദരിച്ചു. 'ഇരയനക്കങ്ങൾ' ലഘു നാടകം അവതരിപ്പിച്ചു. സമീർ മേലാറ്റൂർ, സംസ്ഥാന പ്രതിനിധിസഭാംഗം എ.ടി. ഷറഫുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി കെ.എൻ. ജലീൽ, പ്രോഗ്രാം കൺവീനർ ശഫീഖ് നദ്വി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.