പഠനപിന്തുണ പദ്ധതി ഉദ്ഘാടനവും വിദ്യാഭ്യാസ സംഗമവും

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ നടപ്പാക്കുന്ന നിള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനപിന്തുണ പദ്ധതിയും വിദ്യാഭ്യാസ സംഗമവും 'സാന്ദ്രം -2018' നടനും എം.എൽ.എയുമായ എം. മുകേഷ് ഉദ്ഘാടനം ചെയ്തു. പി.കെ. ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്-യു.എസ്.എസ് വിജയികളെയും മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും ഉപഹാരം നല്‍കി അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.