വായനപക്ഷാചരണത്തിന് സമാപനം

പൂക്കോട്ടുംപാടം: നിലമ്പൂർ താലൂക്ക് തല വായനപക്ഷാചരണത്തിന് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപനമായി. എഴുത്തുകാരന്‍ എൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സതീരത്നം, പ്രധാനാധ്യാപകൻ ജി. സാബു, പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുസമദ്, മനോജ്, വി.കെ. പുരുഷോത്തമൻ, സിദ്ദീഖ് ഹസൻ, കെ.വി. ദിവാകരൻ, ശ്രീനി ഇളമ്പുഴ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ തല വായനാമത്സര വിജയികളായ കെ. റിബിൻ, നൗലാ ഷെറിൻ, എ. വിലെനീഷ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച പുസ്തകങ്ങൾ സ്‌കൂള്‍ വായനശാലക്കുവേണ്ടി മലയാളം അധ്യാപിക ഡോ. ദൃശ്യനാഥ് ഏറ്റുവാങ്ങി. ഫോട്ടോ ppm1 നിലമ്പൂർ താലൂക്ക് തല വായന പക്ഷാചരണ സമാപനം എഴുത്തുകാരൻ എൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.