സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്​ രാജി വെക്കണമെന്ന് കോൺഗ്രസ്​ ജില്ല നേതൃത്വം

വേങ്ങര: വേങ്ങര സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നേതൃത്വത്തി​െൻറ തീരുമാനം ധിക്കരിച്ച് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത പി.കെ. ഹാഷിം രാജി വെക്കണമെന്ന് കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യപ്പെട്ടു. പാര്‍ട്ടി കീഴ് ഘടകങ്ങള്‍ നിര്‍ദേശിച്ച പ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അബ്ദുല്‍ മജീദിനെ ആയിരുന്നെന്നും അതിനു വിരുദ്ധമായി ഹാഷിം മത്സരിച്ചത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുകയാണെന്നും ഡി.സി.സി. പ്രസിഡൻറ് വി.വി. പ്രകാശ് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം അറിയിക്കണമെന്നും അല്ലാത്ത പക്ഷം വൈസ് പ്രസിഡൻറ് സ്ഥാനം രാജി വെക്കണമെന്നുമാണ് നേതൃത്വത്തി​െൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.