നടപടിയില്ല; ചോദ്യവും ഉത്തരവും മാത്രം ഒറ്റപ്പാലം: ചോദ്യങ്ങളുടെ ആവർത്തനവും കേവലമാത്രമായ ഉത്തരവുമല്ലാതെ പ്രതിമാസം ചേരുന്ന താലൂക്ക് വികസന സമിതികൊണ്ട് പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ രൂക്ഷവിമർശനം. നോട്ടീസ് നൽകി ആറുമാസം കഴിഞ്ഞിട്ടും അനധികൃത ൈകയേറ്റഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ റവന്യൂവകുപ്പ് പുലർത്തുന്ന അനാസ്ഥയെക്കുറിച്ച് രൂക്ഷമായി വിമർശിച്ച കോൺഗ്രസ് (എസ്) പ്രതിനിധി എ. ശിവപ്രകാശാണ് കുറ്റപ്പെടുത്തലുമായി രംഗത്തുവന്നത്. സബ് കലക്ടർ, എം.എൽ.എ തുടങ്ങിയവരുമായി ചർച്ച നടത്തിയശേഷം ൈകയേറ്റ ഭൂമി ഒഴിപ്പിക്കലിനെക്കുറിച്ച് അന്തിമതീർപ്പ് എടുക്കാമെന്നാണ് ജില്ല കലക്ടർ അറിയിച്ചതെന്ന് റവന്യൂ ഉദ്യോഗസ്ഥൻ അറിയിച്ചു. റീസർവേ സംബന്ധിച്ച് 8000 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നും അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നതാണ് എണ്ണം കുറയാതിരിക്കാൻ കാരണമെന്നും താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മോഷണം, കഞ്ചാവ്, മദ്യം വിൽപന സംഘങ്ങൾ ഒറ്റപ്പാലത്ത് പെരുകുമ്പോഴും ഗൗരവമേറിയ ഇടപെടൽ പൊലീസ്, എക്സൈസ് വകുപ്പുകളിൽനിന്ന് ഉണ്ടാകുന്നില്ല. ചില ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മദ്യവും കഞ്ചാവും വിൽപന നടത്തുന്നുണ്ടെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.