തച്ചമ്പാറ ഞാറ്റുവേല ചന്ത സമാപിച്ചു

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ആത്മ സൊസൈറ്റി, വിവിധ കർഷക സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ തച്ചമ്പാറ ആത്മ ഇക്കോഷോപ്പിന് സമീപം തിരുവാതിര നാളുകളിൽ നടന്നുവന്ന ഞാറ്റുവേല ചന്ത സമാപിച്ചു. ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഞാറ്റുവേല ചന്തയിൽ കൃഷിയിടങ്ങളിൽനിന്ന് അന്യംനിന്നു പോയ വിളകളുടെയും പുതുതലമുറ വിളകളുടെയും തൈകളുടേയും പ്രദർശനവും കൈമാറലും വിൽപനയും നടക്കുകയുണ്ടായി. പഞ്ചായത്തി​െൻറ ജനകീയാസൂതണ പദ്ധതി പ്രകാരമുള്ള മാവിൻ തൈകൾ, കുള്ളൻ തെങ്ങിൻ തൈകൾ, റംബുട്ടാൻ തൈകൾ എന്നിവയുടെ വിതരണവും ഞാറ്റുവേല ചന്തയിൽ നടന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. സഫീർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.