വിജ്​ഞാന വേദി ഇന്ന്

മണ്ണാർക്കാട്: ഐ.എസ്.എം മണ്ണാർക്കാട് മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ വിജ്ഞാന വേദി ഞായറാഴ്ച വൈകുന്നേരം 7.30ന് മണ്ണാർക്കാട് ടൗൺ സലഫി സ​െൻററിൽ നടക്കും. 'നമ്മുടെ മക്കൾ' വിഷയത്തിൽ ശാഹിദ് മുസ്ലിം ഫാറൂഖി ക്ലാസെടുക്കും. അക്കൗണ്ടൻറ് ഒഴിവ് മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു അക്കൗണ്ടൻറ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് 18ന് രാവിലെ 11ന് അഭിമുഖം നടക്കും. ബി.കോം, പി.ജി.ഡി.സി.എയാണ് (സർക്കാർ അംഗീകൃതം) യോഗ്യത. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. കുമരംപുത്തൂരിലെ സി.പി.ഐയിലെ പാലം വലിക്കൽ: പി. പ്രഭാകരനെ പാർട്ടി പുറത്താക്കി മണ്ണാർക്കാട്: കുമരംപുത്തൂരിലെ സി.പി.ഐയിലെ പാലം വലിക്കലി​െൻറ ഭാഗമായി മുതിർന്ന സി.പി.ഐ നേതാവ് പി. പ്രഭാകരനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിന് ശേഷം മണ്ണാർക്കാട് സി.പി.ഐയിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങളുടെ തുടർച്ചയായാണ് സി.പി.ഐയുടെ ജില്ല വൈസ് പ്രസിഡൻറ് കൂടിയായ കുമരംപുത്തൂർ ഹൗസിങ് സൊസൈറ്റി പ്രസിഡൻറ് പി. പ്രഭാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജില്ലയിൽ സി.പി.ഐയുടെ ഏക സഹകരണ സ്ഥാപനമായ കുമരംപുത്തൂർ ഹൗസിങ് സൊസൈറ്റിയുടെ ഭരണം തന്നെ സി.പി.ഐക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ദീർഘകാലമായി പ്രഭാകരനാണ് സൊസൈറ്റിയുടെ പ്രസിഡൻറ്. നേതൃത്വവുമായുള്ള അകൽച്ച കാരണം മണ്ണാർക്കാട് നടന്ന കഴിഞ്ഞ സി.പി.ഐ ജില്ല സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന പ്രഭാകര​െൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഹൗസിങ് സൊസൈറ്റിയുടെ ഭരണസമിതി രാജി വെച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ് പുറത്താക്കൽ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.