വണ്ടൂർ: കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ കാര്യാലയ ധർണ ഡി.സി.സി മുൻ പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ രാഷ്ട്രീയ നിയമനങ്ങളുടെ അതിപ്രസരം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തക വിതരണം പൂർത്തിയാക്കാതെയാണ് പൊതുവിദ്യാദ്യാസ സംരക്ഷണ യജ്ഞം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി. സുബരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഇ. ഉദയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ, ഇ. കൃഷ്ണകുമാർ, വി.പി. പ്രകാശ്, കെ. സുനിൽ, സി. ആബിദ്, പി. ഷംന എന്നിവർ സംസാരിച്ചു. wdr Photo darma - caption: കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ കാര്യാലയ ധർണ ഡി.സി.സി മുൻ പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.