നിലമ്പൂർ: വഴിക്കടവിൽ ആരോഗ‍്യവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കരിമ്പനി (കാലാഅസാർ) നിർണയ മെഡിക്കൽ ക‍്യാമ്പും ബോധവത്കരണ ക്ലാസും കൊതുക്ക് നശീകരണ പ്രതിരോധ പ്രവർത്തനവും നടത്തി. പുത്തരിപ്പാടം അനശ്വര ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിലാണ് വഴിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറ മേൽനോട്ടത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. പരിശോധനയിൽ 74 പേരിൽ രോഗം സംശയിക്കുന്നു. 15ഓളം പേർക്ക് വിദഗ്ധ ചികിത്സ നൽകും. കൊതുക് മൂലമുള്ള പകർച്ചവ‍്യാധി തടയുന്നതിന് പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫോഗിങ് നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വഴിക്കടവ് മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ടി.പി. രജിൻ ശങ്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സൗദാമിനി, പി.സി. സിന്ധു, സുമിത്ര, സ്റ്റാഫ് നഴ്സ് വി.എ. കാർമൽ, ഫാർമസിസ്റ്റ് എ.കെ. അരുൺ, പരിരക്ഷ പ്രവർത്തകർ, ആശ വളൻറിയർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനികൾ, ക്ലബ് പ്രവർത്തകർ എന്നിവർ സംസാരിച്ചു. പടം: 5. വഴിക്കടവിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ഫോഗിങ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.