കർഷക സംഘം ഒപ്പുശേഖരണം

വേങ്ങര: കാർഷിക വിളകൾക്ക് ഉൽപാദന ചെലവി​െൻറ ഒന്നര ഇരട്ടി താങ്ങുവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2018 സെപ്റ്റംബർ അഞ്ചിന് നടത്തുന്ന പാർലമ​െൻറ് മാർച്ചി​െൻറ മുന്നോടിയായി പ്രധാനമന്ത്രിക്ക് നൽകാനുള്ള കർഷകരുടെ ഭീമ ഹരജിക്കായി ഒപ്പുശേഖരണം നടത്തി. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് കേരള കർഷകസംഘം വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പുശേഖരണം കർഷക സംഘം ഏരിയ പ്രസിഡൻറ് എൻ.കെ. പോക്കർ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് കുമാർ അധ്യക്ഷനായി. പി. ആലികുട്ടി, സി. മുഹമ്മദ് അബ്ദുറഹ്മാൻ, കെ. കുഞ്ഞിമുഹമ്മദ്, കെ. കുഞ്ഞാലൻ, ഇ. ഹംസ, എം. രവി, സി.എച്ച്. കുഞ്ഞോൻ എന്നിവർ സംസാരിച്ചു. പടം: vengara nkpokker കർഷകസംഘം വേങ്ങര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണം എൻ.കെ. പോക്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.