15 മിനിമാസ്​റ്റ്​ ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച . ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വിവിധയിടങ്ങളിലായി നടന്ന ചടങ്ങില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. നാടി​െൻറ വികസനത്തിന് വെളിച്ചം അനിവാര്യമാണെന്നും രാവിനെ പകലാക്കി മുന്നോട്ട് കുതിക്കുന്ന തിരൂരങ്ങാടിയില്‍ ഇതിനോടകം നൂറിലധികം ലൈറ്റുകള്‍ സ്ഥാപിച്ചെന്നും പി.കെ. അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പനയത്തില്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്‍ കലാം, ജില്ല പഞ്ചായത്ത് അംഗം സി.പി. ജമീല അബൂബക്കര്‍, വൈസ് പ്രസിഡൻറ് തേറാമ്പില്‍ ആസിയ, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. ഷരീഫ, ഇ.പി. മുജീബ്, കാവുങ്ങല്‍ ഫാത്തിമ, സി. അബൂബക്കര്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍, കെ.പി.കെ. തങ്ങള്‍, കെ.കെ. റസാഖ് ഹാജി, പച്ചായി ബാവ, മാതാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ, സി. ബാപ്പുട്ടി, യു.എ. റസാഖ്, കെ. റഹീം, സിറ്റിപാര്‍ക്ക് നൗഷാദ്, പാലക്കാട്ട് അന്‍വര്‍, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, നരിമടക്കല്‍ നൗഷാദ്, ടി.കെ. നാസര്‍, എം.പി. മുഹമ്മദ് ഹസ്സൻ, ഊര്‍പ്പായി സെയ്തലവി, എ.സി. ഫൈസല്‍, കുന്നത്തേരി ഹഫ്‌സ നൗഷാദ്, കെ.പി. മറിയാമു, വി.കെ. ഷമീന, പാലക്കാട്ട് ശബ്‌ന അബുലൈസ്, പി.വി. ഫാത്തിമ എന്നിവർ സംബന്ധിച്ചു. TGI MINIMAST LIGHT ABDURABB ഗ്രാമപഞ്ചായത്തിലെ 15 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.