ഇൻറർനെറ്റ് കണക്​ഷൻ നൽകി മുസ്​ലിം ലീഗ് കമ്മിറ്റി മാതൃകയായി

കീഴുപറമ്പ്: വില്ലേജ് ഓഫിസിൽ നിലവിലുള്ള ഇൻറർനെറ്റ് കണക്ഷന് സ്പീഡ് കുറവായതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന ജനങ്ങൾ സേവനങ്ങൾ ലഭിക്കാതെ പ്രയാസപ്പെട്ട സാഹചര്യത്തിൽ കീഴുപറമ്പ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കേരള വിഷൻ ബ്രോഡ് ബാൻഡ് ഹൈ സ്പീഡ് ഇൻറർനെറ്റ് കണക്ഷൻ സ്ഥാപിച്ച് മാതൃകയായി. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഇൻറർനെറ്റ് തകരാറിനെ തുടർന്ന് ദീർഘ നാളായി വില്ലേജ് ഓഫിസ് പ്രവർത്തനം സ്തംഭനാവസ്ഥയിലായിരുന്നു. സ്കൂൾ, കോളജ് അഡ്മിഷൻ കാലമായതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുവേണ്ടിയും ഭൂമി കമ്പ്യൂട്ടറൈസേഷൻ ചെയ്യുന്നതിന് വേണ്ടിയും പ്രയാസപ്പെട്ടിരുന്ന ജനങ്ങൾക്ക് പുതിയ ഇൻറർനെറ്റ് കണക്ഷൻ ഏറെ ആശ്വാസമായി. വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിർമിച്ചെങ്കിലും ജീവനക്കാർക്കും സന്ദർശകർക്കും മതിയായ സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. ജനകീയ പങ്കാളിത്തത്തോടെ ഇരിപ്പിട സൗകര്യവും ഒരുക്കുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികളായ പ്രഫ. കെ.എ. നാസർ, കെ.സി.എ. ഷുക്കൂർ, പി.പി.എ. റഹ്മാൻ, എം.ടി. അബ്ദുൽ മജീദ്, നജീബ് കാരങ്ങാടൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.