പുസ്തക പ്രദർശനവും ക്ലാസ് ലൈബ്രറി ശാക്തീകരണവും

മഞ്ചേരി: വയനാവാരാചരണ സമാപനത്തോടനുബന്ധിച്ച് മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി പുസ്തക പ്രദർശനവും വിൽപ്പനയും നടത്തി. മേളയിൽ നിന്ന് വാങ്ങിയതും വിദ്യാർഥികൾ ശേഖരിച്ചതുമായ പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ്തല ലൈബ്രറികൾ ആരംഭിച്ചു. പോസ്റ്റർ രചന, ക്വിസ് തടങ്ങി വിവിധ മൽസരങ്ങളും നടത്തി. മഞ്ചേരി എസ്.ഐ. അബ്ദുൽ ജലീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, പി. മുജീബ്, കുഞ്ഞിമുഹമ്മദ് പുത്തലത്ത് എന്നിവർ സംസാരിച്ചു. പടം.. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ വിദ്യാർഥികൾക്കായി നടത്തിയ പുസ്തക പ്രദർശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.