ബ്രസീലി‍െൻറ തോല്‍വി: സാമൂഹിക മാധ്യമ ഫാന്‍സ് ഗ്രൂപ്പുകളില്‍ കൂട്ട ലെഫ്റ്റ്

കാളികാവ്: ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്തായതോടെ ഫുട്ബാള്‍ ജ്വരത്തിന് നേരിയ ഇടിവ്. 2-1ന് ബെല്‍ജിയത്തിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ പരാജയപ്പെട്ട പ്രമുഖരുടെ ഇടയിലേക്ക് ബ്രസീല്‍ കൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ പലയിടത്തും ബ്രസീല്‍ ഫാന്‍സി‍​െൻറ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കൂട്ട ലെഫ്റ്റാണ് നടക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഫാന്‍സിനോട് അര്‍ജൻറീന പരാജയപ്പെട്ടതോടെ ടീമി‍​െൻറ ആരാധകര്‍ മാത്രമുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍നിന്ന് ഒന്നിച്ചുള്ള ഒഴിച്ചുപോക്കാണുണ്ടായത്. എന്നാല്‍ ഓരോ കളിയിലും മികച്ച ഫോമിലേക്കുയര്‍ന്ന ബ്രസീല്‍ ടീം ആരാധകര്‍ തികഞ്ഞ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പുറത്ത് പോയതോടെ നെയ്മറുടെ ചിറകിലേറി ഫൈനലിലെത്തുമെന്നും ലോകക്കപ്പ് കൈയിലുയര്‍ത്തുമെന്നും ബ്രസീല്‍ ഫാന്‍സ് കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ സെല്‍ഫ് ഗോളില്‍ പിന്നിലായി ഒടുവില്‍ പരാജയം എറ്റുവാങ്ങി മഞ്ഞപ്പട സോക്കര്‍ ദുരന്തത്തില്‍ അലിഞ്ഞ് പോയത് ആരാധകരെ നിരാശയിലാക്കി. ഇതോടെ പൊതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ബ്രസീല്‍ വിരുദ്ധ 'ഐക്യമുന്നണി' ട്രോളുമായി സജ്ജീവമായി. പൊരുതി തോറ്റെന്ന വാദവുമായി പിടിച്ചുനില്‍ക്കാനുള്ള ബ്രസീല്‍ ഫാന്‍സി‍​െൻറ ശ്രമത്തിനും കിട്ടി നല്ല ട്രോള്‍. നെയ്മറുടെ ഇടക്കിടെയുള്ള വീഴ്ചയേയും സെല്‍ഫ് ഗോളിനേയും ട്രോളി പോസ്റ്റുകളുടെ പ്രവാഹമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.